Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubilee Celebration

Alappuzha

കൊ​ല്ലം രൂ​പ​ത ത്രി​വ​ത്സ​ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

കാ​യം​കു​ളം: ഭാ​ര​ത​ത്തി​ലെ ആ​ദ്യ​ത്തെ ക​ത്തോ​ലി​ക്കാ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ എ​ഴു​ന്നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​പ്ത​ശ​താ​ബ്ദി ത്രി​വ​ത്സ​ര ജൂ​ബി​ലി​യു​ടെ ഇ​ട​വ​കത​ല ഉ​ദ്‌​ഘാ​ട​നം കാ​യം​കു​ളം സെന്‍റ് ആ​ന്‍റണീ​സ് റോ​മ​ൻ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​കെ.​ബി. സെ​ഫ​റി​ൻ ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സ​മൂ​ഹ​ബ​ലി​യി​ൽ ഫാ. ​ലോ​റ​ൻ​സ് ഒ​എ​ഫ്എം ക​പ്പു​ച്ചി​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​ജോ​സ​ഫ് സു​ഗു​ൺ ലി​യോ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ത്രി​വ​ത്സ​ര ജൂ​ബി​ലി കാ​ല​യ​ള​വി​ൽ സ​മ​ഗ്ര​മാ​യ ആ​ത്മീ​യ, ഭൗ​തി​ക, ജീ​വ​കാ​രു​ണ്യ ക​ർ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. വി​ശ്വാ​സ​ന​വീ​ക​ര​ണ ധ്യാ​ന​ങ്ങ​ൾ, ച​രി​ത്ര​പ​ഠ​ന സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ ആ​ത്മീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള ഭ​വ​ന​നി​ർ​മാ​ണം, നി​ർ​ധ​ന​ർ​ക്കു​ള്ള ചി​കി​ത്സാ-​വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ൾ, പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള ക​രു​ത​ൽ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും ഇ​ട​വ​ക​യു​ടെ ഭൗ​തി​ക ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൈ​ക്കാ​ര​ൻ ആം​ബ്രോ​സ് റെ​യി​ഡ​ർ, സെ​ക്ര​ട്ട​റി അ​ല​ക്സ് ആ​ന്‍റണി കു​ള​ങ്ങ​രേ​ത്ത്, മെ​ർ​ലി​ൻ ഗോ​ഡ്‌വിൻ, പ​യ​സ് പി​ള്ള​വീ​ട്, കി​സ്റ്റ​ഫ​ർ ഫെ​ർ​ണാ​ണ്ട​സ്, സോ​ള​മ​ൻ റൊ​സാ​രി​യോ, പ്ര​സാ​ദ് ആന്‍റണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

പ​ഴ​മ​യു​ടെ ആ​ഘോ​ഷ​വു​മാ​യി കേ​ളി "ക​ളി​ത്ത​ട്ട്'

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ പ​രി​പാ​ടി​യാ​യ "ക​ളി​ത്ത​ട്ട്' പ​ഴ​മ​യു​ടെ നി​റ​വും രു​ചി​യും നി​റ​ഞ്ഞ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

മ​റ​വി​യി​ലേ​ക്കാ​ണ്ടു​പോ​യ പ​ഴ​യ​കാ​ല ക​ളി​ക​ളും നാ​ട​ൻ രു​ചി​ക​ളും കോ​ർ​ത്തി​ണ​ക്കി "ഓ​ർ​മ​ക​ളു​ടെ മു​റ്റ​ത്തേ​ക്ക് സ്വാ​ഗ​തം' എ​ന്ന ശീ​ർ​ഷ​ക​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ, പു​തു​ത​ല​മു​റ​യ്ക്ക് കൗ​തു​ക​വും പ​ഴ​യ ത​ല​മു​റ​യ്ക്ക് ഓ​ർ​മ്മ​ക​ളി​ലേ​ക്കു​ള്ള ഒ​രു മ​ധു​ര​യാ​ത്ര​യും സ​മ്മാ​നി​ച്ചു.

കു​ളം​ക​ര, ചാ​ക്കി​ലോ​ട്ടം, പൂ ​പ​റി​ക്കാ​ൻ പോ​രു​മോ, കു​ല കു​ല മു​ന്തി​രി, കു​പ്പി​യി​ൽ വെ​ള്ളം നി​റ​യ്ക്ക​ൽ, മ്യൂ​സി​ക്ക​ൽ ക്യാ​മ്പ്, വ​ള​യം മാ​റ്റ​ൽ, ഓ​ർ​മ​പ​രീ​ക്ഷ, ഷൂ​ട്ടൗ​ട്ട്, മി​ഠാ​യി പെ​റു​ക്ക​ൽ, ച​ട്ടി​യും പ​ന്തും, ലെ​മ​ൺ സ്പൂ​ൺ, അ​ന്താ​ക്ഷ​രി തു​ട​ങ്ങി​യ പ​തി​ന​ഞ്ചി​ല​ധി​കം ക​ളി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

ക​ഞ്ഞി​യും പ​യ​റും, ക​പ്പ​യും കാ​ന്താ​രി​യും, ഉ​പ്പി​ലി​ട്ട​ത്, ക​ട​ല​വ​റു​ത്ത​ത് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് പ​ഴ​മ​യു​ടെ രു​ചി​ന​ൽ​കി ആ​ഘോ​ഷാ​ന്ത​രീ​ക്ഷ​വും പ​ക​ർ​ന്നു. മ​ലാ​സ് സ​ൺ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​ക​ൾ​ക്ക് കേ​ളി സി​ൽ​വ​ർ​ജു​ബി​ലീ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി തു​ട​ക്കം കു​റി​ച്ചു.

കേ​ളി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മാ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് ര​ക്ഷാ​ധി​കാ​രി​യും ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ സീ​ബ കൂ​വോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യാ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, കേ​ളി ജോ​യി​ന്റ് ട്ര​ഷ​റ​ർ സു​നി​ൽ സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി ചൊ​ല്ലി​ക്കൊ​ടു​ത്ത മാ​ന​വീ​ക പ്ര​തി​ജ്ഞ​യോ​ടെ  പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​ഞ്ഞ, ചു​വ​പ്പ്, നീ​ല, പ​ച്ച എ​ന്നീ നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സീ​ബ കൂ​വോ​ട്, റ​ഫീ​ഖ് ചാ​ലി​യം, സ​തീ​ഷ് കു​മാ​ർ, ഷ​ബി അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​വും സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

District News

ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി തി​രു​നാ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും

ചെ​റു​കാ​ട്ടൂ​ർ: ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ​ക്കും ഇ​ട​വ​ക തി​രു​നാ​ളി​നും 11ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഗ്വാ​ണ്ട്വാ രൂ​പ​ത ബി​ഷ​പ് മാ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ആ​റി​ന് ഇ​ട​വ​ക​യി​ലെ 75 വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ മാ​ർ​ഗം​ക​ളി​യും ന​ട​ക്കും. 12 മു​ത​ൽ 18 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.

18ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും സു​വ​നീ​ർ പ്ര​കാ​ശ​ന​വും മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 75 ഗാ​യ​ക​ർ ചേ​ർ​ന്നു​ള്ള ജൂ​ബി​ലി ഗാ​നാ​ലാ​പ​ന​വും ക​ലാ​സ​ന്ധ്യ​യും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ളാ​യ 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പി​നും തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്കും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കാ​പ്പും​ചാ​ൽ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം. ആ​കാ​ശ​വി​സ്മ​യം. തു​ട​ർ​ന്ന് നാ​ട​കം.

20ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ജൂ​ബി​ലി സ​മാ​പ​നം. 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക ജ​നം ത​യാ​റാ​ക്കി​യ ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് പ്ര​തി സ​മ​ർ​പ്പ​ണം. ജൂ​ബി​ലി ഗാ​നാ​ലാ​പ​നം, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ടി​യി​റ​ക്കും. ജൂ​ബി​ലി തി​രു​നാ​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗം വി​കാ​രി ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​മ​ൽ മ​ന്ത്രി​ക്ക​ൽ, ഷാ​ജി ഇ​ട​യ​ക്കൊ​ണ്ടാ​ട്ട്, ജോ​ർ​ജ് ഊ​രാ​ശേ​രി, സ​ണ്ണി മൂ​ല​ക്ക​ര, സ​ണ്ണി ചെ​റു​കാ​ട്ട്, ബെ​ന്നി കു​ന്നേ​ൽ, മാ​ർ​ട്ടി​ൻ കു​ഴി​മു​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം

ച​ന്ദ​ന​ക്കാം​പാ​റ: ചെ​റു​പു​ഷ്പ പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ന്ദ​ന​ക്കാം​പാ​റ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ചൊ​ള്ള​മ്പു​ഴ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ റ​മ്പാ​ൻ പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ പാ​രി​ഷ് കോ -ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. ത​ങ്ക​ച്ച​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു.

പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി തോ​ലാ​നി, പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, എം​എ​സ്എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലൂ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up